നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു

HIGHLIGHTS : Nileswaram fireworks accident; One more person died

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂരിലെ രജിത്ത് (28) ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തില്‍ ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.

ഗോപികയാണ് രജിത്തിന്റെ ഭാര്യ, ഒരു വയസുള്ള കുഞ്ഞുണ്ട്. രജിത്ത് കാസര്‍കോട് കെ എസ് ഇ ബി ഡ്രൈവറായിരുന്നു. രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവര്‍ അപകത്തെ തുടര്‍ന്ന് ചികിത്സക്കിടെ മരിച്ചിരുന്നു. ഇവര്‍ ഒരുമിച്ചാണ് തെയ്യം കെട്ടിന് പോയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!