HIGHLIGHTS : Muhammed Nasim was felicitated for securing A grade and first position in Mimicry
പരപ്പനങ്ങാടി:പരപ്പനങ്ങാടി സബ്ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എ ഗ്രേഡും ഒന്നാം സ്ഥാനവും സ്വന്തമാക്കിയ മുഹമ്മദ് നാസിമിനെ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ് ടി യു പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു.ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നാസിം.
പ്രസിഡണ്ട് ടി കുട്ടിയാവയുടെ അധ്യക്ഷതയില്‍ പൊന്നാടയും മൊമെന്റേയും നല്‍കിയാണ് ആദരിച്ചത്.ഓട്ടോ തൊഴിലാളി യൂണിയന്‍ എസ് ടി യു ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഹബീബ് എപി, നാസര്‍ പൂഴിക്കല്‍, മുജീബ് റഹ്‌മാന്‍ പി പി എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു