തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായ സംഭവം;ബ്ലാക്ക്‌മെയ്‌ലിങ്;ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്ന് പേര്‍ അറസ്റ്റില്‍

HIGHLIGHTS : Three people have been arrested in connection with the disappearance of Tirur Deputy Tehsildar PB Chalib

തിരൂര്‍ ഡെപ്യട്ടി തഹസില്‍ദാര്‍ പി ബി ചാലിബിനെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ പോക്‌സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടര്‍ന്നാണ് തിരൂര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പലതവണയായി പ്രതികള്‍ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികള്‍ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും ഇയാള്‍ ഭാര്യ അറിയിച്ചിരുന്നുു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.തുടര്‍ന്ന് തിരൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെടുന്നത്. ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു.താന്‍ സുരക്ഷിതനാണെന്നും ഉടന്‍ തിരിച്ച് വരും എന്ന് ചാലിബ് ഭാര്യയോട് പറഞ്ഞു.കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലും ഒടുവില്‍ മംഗളൂരുവിലും ആണ് കാണിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!