മലപ്പുറം:വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ നാളെ (ഞായര്‍) വൈകീട്ട് അഞ്ച് വരെ വോട്ട് ചെയ്യാന്‍ അവസരം. നിലമ്പൂര്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.
നേരത്തെ ഫോറം 12 ഡി സമര്‍പ്പിച്ച അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് രാവിലെ 9 മുതല്‍ വോട്ട് രേഖപ്പെടുത്താം. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് ഇത് കേന്ദ്രത്തില്‍ വോട്ട് ചെയ്യാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




