HIGHLIGHTS : Hollywood actor Tony Todd (69) passed away
ലോസ് ഏഞ്ചല്‍സ് : ഹോളിവുഡ് നടന്‍ ടോണി ടോഡ് (69) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. 40 വര്‍ഷം നീണ്ട കരിയറില്‍ 240 ഓളം സിനിമകളിലും ടെലിവിഷന്‍ പരമ്പകകളിലും അഭിനയിച്ചിട്ടുണ്ട്. കാന്‍ഡിമാനിലെ കില്ലര്‍ കഥാപാത്രത്തിലൂടെയും ദ ഫൈനല്‍ ഡെസ്റ്റിനേഷനിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1954ല്‍ വാഷിങ്ടണിലാണ് ടോണി ടോഡ് ജനിച്ചത്. വിയറ്റ്‌നാം വാര്‍ ക്ലാസിക് ചിത്രമായ പ്ലാറ്റൂണിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ലീന്‍ ഓണ്‍ മീ, നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്, ദ ക്രോ, ദ റോക്ക്, വിഷ്മാസ്റ്റര്‍, ഹാച്ചറ്റ്, ദ മാന്‍ ഫ്രം എര്‍ത്ത്, ഹാച്ചറ്റ് 2, ദ ഫ്‌ലാഷ്, ഫ്രാങ്കെന്‍സ്‌റ്റൈന്‍, ഹെല്‍ ഫെസ്റ്റ്, റെക്വീം, ഹെല്‍ബ്ലേസേഴ്‌സ്, ദ ബങ്കര്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു