HIGHLIGHTS : Grandson strangles grandmother in Wayanad; The 28-year-old accused is in police custody
കല്‍പ്പറ്റ:വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്.
പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കഴുത്തില്‍ തുണികെട്ടി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു