ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(24)വാണ് മരിച്ചത്. നിംസ് കോളേജ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയാണ് .

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറില്‍ നിന്നാണ് കല്ലുതെറിച്ച് വീണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായി ലോഡ് കയറ്റിവന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിനു മുന്നില്‍ നാട്ടുകാര്‍ ഏറെ നേരം പ്രതിഷേധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top