മോദിയെത്തി;പാലക്കാട് റോഡ് ഷോ ആവേശമായി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിച്ച റോഡ് ഷോ പാലക്കാട് നടന്നു. മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തെത്തി. അഞ്ചുവിളക്ക് പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചു. 10.45 ന് ആരംഭിച്ച റോഡ് ഷോ 11.20 ഓടെ ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് അവസാനിച്ചു.

മേഴ്‌സി കോളേജ് മൈതാനത്ത് വന്നിറങ്ങിയ മോദിയെ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

റോഡ്‌ഷോയില്‍ വന്‍ ജനാവലിയാണ് മോദിയെ പുഷ്പവൃഷ്ടി നടത്തി ആനയിച്ചത്. പാലക്കാട്, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു. അതേസമയം, മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല. പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്ന് അദ്ദേഹം പരിഭവിച്ച് മടങ്ങുന്ന സാഹചര്യമുണ്ടായി. പട്ടികയില്‍ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, എസ്പി ജി ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്.ലോക്‌സഭാ തെരെഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാജ്യത്ത് ഇടംപിടിച്ച ഒരേയൊരു മുസ്ലിം സ്ഥാനാര്‍ത്ഥിയാണ് മലപ്പുറത്ത് മത്സരിക്കുന്ന അബ്ദുള്‍ സലാം.

പാലക്കാട്ടെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സേലത്തും പൊതുയോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് സേലത്തെ പൊതുയോഗം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top