70 കഴിഞ്ഞവര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇന്ന് തുടക്കമാകും

HIGHLIGHTS : A special health insurance scheme for people over 70 will start today

ന്യൂഡല്‍ഹി : എഴുപത് വയസ്സ് മുതലുള്ള വര്‍ക്ക് പ്രത്യേകമായി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ഏര്‍പ്പെടുത്തുന്ന പദ്ധതി ക്ക് ഇന്ന് തുടക്കമാ കും.

ചികിത്സാച്ചെലവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയാണ് സൗജന്യ പരിരക്ഷ. ഇതിനായി ആയുഷ്മാന്‍ ആപ്പിലോ പിഎംജെ -എവൈ പോര്‍ ട്ടലിലോ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക കാര്‍ഡ് എടുക്ക ണം. സിജിഎച്ച്എസ്, ഇസിഎച്ച്എസ്, ആയുഷ് മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് എന്നീ പദ്ധതികളിലെ അംഗങ്ങള്‍ ക്ക് അതത് പദ്ധതികളില്‍ തുടരുകയോ എബി പിഎം ജെ- എവൈയില്‍ ചേരുക യോ ചെയ്യാം.

sameeksha-malabarinews

അക്ഷയ കേന്ദ്രം വഴി പദ്ധതിയില്‍ അംഗമാകാം. സ്വകാര്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളി അംഗങ്ങള്‍ക്കും ഇതില്‍ ചേരാം. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളാ ണ് വഹിക്കുന്നത്. പദ്ധതി ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!