കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 51,320 രൂപയാണ് വില. ഒരുഗ്രാം സ്വര്‍ണത്തിന് 6415 രൂപയാണ് വില.
കഴിഞ്ഞദിവസം സ്വര്‍ണവില 51,680 രൂപയായിരുന്നു. ഈ മാസം മൂന്ന് തവണയായി സ്വര്‍ണവിലയില്‍ വന്‍കുതിപ്പ് ഉണ്ടായിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതാണ് വില വര്‍ധനവിന് കാരണം. സ്വര്‍ണവിലയുടെ വര്‍ധനവ് വില്‍പ്പനയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അതെസമയം സ്വര്‍ണം വില്‍പ്പന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



