Section

malabari-logo-mobile

കൈനീട്ടിയാല്‍ സ്റ്റോപ്പില്‍ അല്ലെങ്കിലും ബസ് നിര്‍ത്തണം : കെഎസ്ആര്‍ടിസി എംഡി

HIGHLIGHTS : If you extend your hand, the bus should stop even if it is not at a stop: KSRTC MD

തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റുവരെയുള്ള ബസുകള്‍ കൈനീട്ടിയാല്‍ സ്റ്റോപ്പില്‍ അല്ലെങ്കിലും നിര്‍ത്തണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കറിന്റെ നിര്‍ദേശം. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും ബസ് നിര്‍ത്തിക്കൊടുക്കണം. സൂപ്പര്‍ഫാസ്റ്റുവരെയുള്ള ബസുകള്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്.

മറ്റ് പ്രധാനനിര്‍ദേശങ്ങള്‍:-

sameeksha-malabarinews

സ്ത്രീകളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ മിന്നല്‍ ഒഴികെയുള്ള ബസുകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ സ്റ്റോപ്പുകളിലോ നിര്‍ത്തണം.

ബസില്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കണ്ടക്ടര്‍മാര്‍ സഹായിക്കണം

യാത്രക്കാരുടെ പരാതികളില്‍ ജീവനക്കാര്‍ നിയമാനുസൃതം അടിയന്തര പരിഹാരം കാണണം

ഡ്യൂട്ടിക്ക് എത്തുന്ന എല്ലാ ഡ്രൈവര്‍മാരും വനിതകള്‍ ഒഴികെയുള്ള കണ്ടക്ടര്‍മാരും മദ്യപിച്ചിട്ടില്ലെന്ന് ഇന്‍സ്പെക്ടര്‍മാര്‍/ സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ഉറപ്പുവരുത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!