കോഴിക്കോട് :എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
ട്രെയിനിലെ ദൃക്‌സാക്ഷി കണ്ണൂര്‍ സ്വദേശി റാസിക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസാണ് രേഖാചിത്രം തയ്യാറാക്കിയരിക്കുന്നത്.
സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.
ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്നുള്ള കാര്യം കണ്ടെത്താനായി റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ട്രെയിനിലെ തീവെപ്പ് , വധശ്രമം തുടങ്ങി അഞ്ച് അവകുപ്പുകള്‍ചുമത്തി റെയില്‍വേ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




