തിരൂരങ്ങാടിയില്‍ വീട്ടിലെ കോണിയില്‍ നിന്ന് വീണ് ആറുവയസുകാരിക്ക് ഗുരുതരപരിക്ക്

തിരൂരങ്ങാടി: വീട്ടിലെ കോണിക്ക് മുകളില്‍ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താഴെചിനയിലെ ചെമ്പന്തറ അബൂബക്കറിന്റെ മകള്‍ അജിന ഫാത്തിമ (6) ക്കാണ് പരിക്കേറ്റത്.

വീട്ടിനുള്ളിലെ കോണിക്ക് മുകളില്‍ നിന്ന് താഴേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇവിടെ ചികിത്സ തുടരുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top