ഹൈദരാബാദ്: തിരുപ്പതി തീര്‍ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ കടുവ കടിച്ചുകൊന്നു. ലക്ഷിത എന്ന കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അലിപ്പിരി നടപ്പാതയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്. അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോകുന്നതിനിടെയാണ് കുട്ടിയെ കടുവ ആക്രമിച്ചത്. മകളെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസുമായി ബന്ധപ്പെട്ടു.
ഇന്നലെ വൈകിട്ട് ഏഴരയോടെ നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ അവശിഷ്ടങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. കുട്ടിയുടെ തലയില്‍ നിരവധി മുറിവുകളുണ്ട്.
ദിനേശ്-ശശികല ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ലക്ഷിത. മൂന്ന് കുട്ടികളോടൊപ്പമാണ് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ ലക്ഷിതയെ കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. മകളെ കാണാതായിട്ടും കടുവ പിടിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല.
കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ കടുവ ആക്രമിച്ചിരുന്നു. കുര്‍ണൂല്‍ സ്വദേശി കൗശിക് എന്ന നാലുവയസുകാരനെയാണ് അന്ന് കടുവ ആക്രമിച്ചത്. രാത്രിയിലായിരുന്നു ആക്രമണം. ഭക്ഷണം കഴിക്കാന്‍ വഴിയരികില്‍ നിര്‍ത്തിയ സംഘത്തിലുണ്ടായിരുന്ന കുട്ടിയെ കടുവ കടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധുക്കളും ടോര്‍ച്ച് അടിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് കടുവ ഓടി രക്ഷപ്പെട്ടു. അന്ന് കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




