
മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ ലോറി ക്രെയിനിന്റെ സഹായത്തോടെ ഭാഗികമായി ഉയര്‍ത്തി. ലോറിയ്ക്കുള്ളില്‍ ക്ലീനര്‍ മുസ്തഫയുള്ളതായി സ്ഥിരീകരിച്ചു. അപകടം നടന്ന് ആറ് മണിക്കൂറിലേറെ സമയത്തിന് ശേഷമാണ് ലോറിയും ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ ക്ലീനറും എവിടെയെന്ന് കണ്ടെത്താനായത്. ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്തി പുറത്തേക്കെടുക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുകയാണ്. 65 അടിയോളം താഴ്ചയുള്ള കുളത്തിലാണ് ലോറി വീണത്. മുസ്തഫയുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഡ്രൈവര്‍ ജാഫറിനെ മുമ്പ് തന്നെ രക്ഷപ്പെടുത്തിയിരുന്നു.
ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




