
മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്‌കരമായ രക്ഷാദൗത്യമാണ് ഏഴ് മണിക്കൂറോളം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ ജാഫറിനെ മുന്‍പ് തന്നെ രക്ഷപ്പെടുത്തിയിരുന്നു. ജാഫര്‍ ചികിത്സയിലാണ്.
വെള്ളത്തിലും ചെളിയിലും പൂര്‍ണമായി മുങ്ങിപ്പോയ ലോറി ഉയർത്താനുള്ള നാല് ശ്രമങ്ങൾ പരാജയപ്പെട്ടശേഷം അഞ്ചാം ശ്രമത്തിലാണ് ഉയർത്താനായത്. ഫയർഫോഴ്‌സും സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ ദൗത്യത്തിനൊടുവിലാണ് ലോറി വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




