
തിരൂരങ്ങാടി: ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. താഴെചിന കുണ്ടുചിന സ്വദേശി മനരിക്കല്‍ ഹബീബ് (32) ആണ് മരിച്ചത്.
ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പിതാവ് :പരേതനായ മനരിക്കല്‍ അലവി കുട്ടി.മാതാവ്:ആയിശുമ്മു.മകന്‍:മുഹമ്മദ് അയാന്‍.ഭാര്യ: അഫ്‌ന (കക്കാട്).സഹോദരങ്ങള്‍:സമീല്‍, ജഹ്ഫര്‍ , മുനീറ, റസീന, ആരിഫ , മുഫീദ മുര്‍ശിദ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




