കാലാവസ്ഥാ ഉച്ചകോടി സമ്മേളനത്തിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ച്‌ തമിഴ്‌നാട്ടിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിനി

ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നുള്ള  സ്‌കൂൾ വിദ്യാർത്ഥിനി വിനിഷ ഉമാശങ്കർ  ചൊവ്വാഴ്ച ഗ്ലാസ്‌ഗോയിലെ  കാലാവസ്ഥാ ഉച്ചക്കോടി
സമ്മേളനത്തിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കരി ഇസ്തിരിപ്പെട്ടിക്ക്‌പകരം സൂര്യനില്‍ നിന്നുള്ള  ഊര്‍ജം ഉപയോഗിച്ച് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് കാര്‍ട്ട്, ആശയത്തിന്  ഇക്കോ ഓസ്‌കാർ എന്ന് വിളിക്കപ്പെടുന്ന വില്യം രാജകുമാരന്റെ എർത്ത്‌ഷോട്ട് പ്രൈസിന്റെ ഫൈനലിസ്റ്റാണ് 14 കാരിയായ വിനിഷ ഉമാശങ്കർ.

തന്റെ ശക്തമായ പ്രസംഗത്തിൽ, “സംസാരിക്കുന്നത് നിർത്തി പ്രവർത്തിക്കാൻ തുടങ്ങാൻ” അവർ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു.തന്റെ തലമുറയ്‌ക്കൊപ്പം നിൽക്കാനും ഗ്രഹത്തെ നന്നാക്കാൻ പ്രവർത്തിക്കുന്ന നൂതനാശയങ്ങൾക്കും പരിഹാരങ്ങൾക്കും പ്രോജക്റ്റുകൾക്കും പിന്തുണ നൽകാനും വിദ്യാർത്ഥി  വിനിഷ ഉമാശങ്കർ നേതാക്കളോട് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top