
പ്രതീകാത്മക ചിത്രം
പൊന്നാനി:പൊന്നാനിയില്‍ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു. കടവനാട് ബഡ്സ് സ്‌കൂളിലെ ബസ്സാണ് സ്‌കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ചമ്രവട്ടം പ്രിമിയര്‍ ലാബിന് സമീപത്തു വെച്ച് തീപിടിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.
ഡീസല്‍ ടാങ്കിന്റെ ഭാഗത്തെ വയര്‍ ഷോര്‍ടായതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് വിവരം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബസിന്റെ ഡ്രൈവര്‍ അക്ബറിന്റെ തക്കസമയത്തെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. ട്രോമാ കെയര്‍ വളണ്ടിയര്‍ അഷ്‌കര്‍, ചെയര്‍മാന്‍ ശിവദാസ്, മുന്‍ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി, പൊന്നാനി ഫയര്‍ ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




