ആനങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നറിന് മുകളിലേക്ക് മരം വീണു

വള്ളിക്കുന്ന്: ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നറിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണു. ആനങ്ങാടി രവിമംഗലം ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടം. മരം മുറിഞ്ഞ് വീണ് ഇലക്ട്രിക്ക് ലൈനുകള്‍ക്കും തകരാറു സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

ഈ ഭാഗങ്ങളില്‍ നിരധി മരങ്ങളാണ് റോഡരികില്‍ അപകട ഭീക്ഷണി ഉയര്‍ത്തി നില്‍ക്കുന്നത്. കാല്‍നട യാത്രക്കാരും വാഹനയാത്രക്കാരും ഏറെ ഭയത്തോടെയാണ് ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്നത്. മഴ ശക്തമായതോടെ നിരവധി മരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞ് കൊണ്ടിരിക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ സമയോചിതമായ ഇടപെടല്‍ നടത്താന്‍ തമാസിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top