ചന്ദിപുര വൈറസ് ബാധ;ഗുജറാത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ8 പേര്‍ മരിച്ചു

അഹമമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികളുള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഇതുവരെ 15 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത ചന്ദിപുര വൈറസ് സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് രൂക്ഷമായിട്ടുള്ളത്.

സമ്പര്‍കാന്ത, ഹിസാഗര്‍, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മണല്‍ ഈച്ചയുടെ കടി ഏല്‍ക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.

 

Share news
error: Content is protected !!
Scroll to Top