പ്രശസ്ത ചച്ചിത്ര താരം കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു.95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അമ്മയുടെ വേര്‍പാടോടെ ഭര്‍ത്താവും രണ്ട് മക്കളും നഷ്ടമായ ലീലയുടെ ഏക ആശ്രയവും ഇല്ലാതായി. നടി സീമ ജി നായരാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊളപ്പുള്ളി ലീലാമ്മയുടെ അമ്മ ഇന്നലെ മരണപെട്ടു ..രാവിലെ ലീലാമ്മായുടെ ഫോണ്‍ ആണ് എനിക്ക് ആദ്യം വന്നത് ..’അമ്മ ‘പോയ കാര്യം വിതുമ്പികൊണ്ടാണ് എന്നോട് പറഞ്ഞത് ..കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് സ്ഥലത്തു വെച്ച് കണ്ടപ്പോളും ലീലാമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നത് അമ്മയെ കുറിച്ച് മാത്രം ..ഇത്രയധികം അമ്മയെ പൊന്നുപോലെ നോക്കിയ ഒരാളെ ഞാന്‍ കണ്ടിട്ടില്ല ..വര്‍ക്കുകള്‍ക്ക് പോലുംപോകാന്‍ പറ്റാതെ ,അമ്മയെ മാത്രം നോക്കി എത്ര ദിവസങ്ങള്‍ ഇരുന്നിട്ടുണ്ട് ..അമ്മയെ ദൈവത്തെ പോലെ കണ്ട് ,അമ്മക്ക് വേണ്ടി മാത്രം ജീവിച്ച ലീലാമ്മ ..ഇതൊക്കെ നേരിട്ടറിവുള്ള കാര്യങ്ങള്‍ ..ഇങ്ങനെ ഒരു മോളേ കിട്ടാന്‍ ആ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണം ..പുണ്യ മാസങ്ങളുടെ തുടക്കത്തില്‍ തന്നെ ആ ‘അമ്മക്ക് ഈശ്വരന്‍ അങ്ങനെ ഒരു അനുഗ്രഹം കൊടുത്തെങ്കില്‍ ..അതും ഒരു പുണ്യമായി കരുതാം ..ലീലാമ്മായുടെ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു ..ആദരാഞ്ജലികള്‍




