കടലുണ്ടി:മുന്‍ സബ്ബ് ട്രഷറി ഓഫീസര്‍ കടലുണ്ടി അനഘയില്‍ കിഴിക്കാട്ടില്‍ വാസുവിന്റെ ഭാര്യ റിട്ട: അദ്ധ്യാപിക ശാരദ എന്ന കാളി ഇന്ന് രാവിലെ 6 മണിയോടെ വീട്ടിലെ മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് മോഷ്ടാവ് മുഖത്ത് സ്‌പ്രേയടിച്ച് അഞ്ചേകാല്‍ പവന്റെ സ്വര്‍ണ്ണ ചെയിന്‍ പൊട്ടിച്ച് ഓടിയത്.
രാവിലെ ആറുമണിയോടെ ശാരദ മുറ്റം വൃത്തിയാക്കുന്നതിനിടെ വീടിന്റെ മതില്‍ ചാടിയെത്തിയ മോഷ്ടാവ് ക്ഷണ നേരം കൊണ്ട് ശാരദയുടെ കഴുത്തില്‍ മുറ്റത്തുണ്ടായിരുന്ന വാട്ടര്‍ ഹോസ് പൈപ്പ് ചുറ്റി മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിന്നും മുഖത്തേക്ക് സ്‌പ്രേ ചെയ്ത് ചെയിന്‍ പൊട്ടിച്ച് ഓടുകയായിരുന്നു.
സ്‌പ്രേ മുഖത്തേറ്റ ശാരദയുടെ ബഹളം കേട്ട് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് വാസുവും ബന്ധു അരുണും ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.
പിന്നീട് പരിശോധിച്ചതില്‍ സ്വര്‍ണ്ണ ചെയിനിന്റെ കഷ്ണം വീടിന്റെ മുറ്റത്തു നിന്നും കിട്ടി.
ഫറോക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്ത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫറോക്ക് എസ്.ഐ. വിനയന്‍, കടലുണ്ടി ഔട്ട് പോസ്റ്റ് എസ്.ഐ. ടി.പി.സജി, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍, ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ക്രൈം സ്‌ക്വാഡകളും സ്ഥലത്തെത്തിയിരുന്നു.
കോഴിക്കോട് സിറ്റി K9 ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





