കടലുണ്ടി:വട്ടപ്പറമ്പ് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കടലുണ്ടിയുടെ 116 മത് വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസി വ്യവസായിയുമായ ശശിധരന്‍ ഓലശ്ശേരി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഒ.വിശ്വനാഥന്‍ അധ്യക്ഷനായി. പ്രധാനധ്യാപകനായ ബി കെ അബ്ദുള്‍റഹിമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്തംഗം ഷാഹിദ് കടലുണ്ടി, കടലുണ്ടി സഹകരണ ബേങ്ക് പ്രസിഡണ്ട് കെ ടി കബീര്‍, സി ഫല്‍ഗുനന്‍, പി ആര്‍ മധുസൂദനന്‍,ദിനേശ് ബാബു അത്തോളി,എ പി ലിഞ്ചു,ജസീറ സജാദ് , എം ശ്രീജ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സ്വാഗത സംഘം കണ്‍വീനറും പി ടി എ പ്രസിഡണ്ടുമായ നൗഷാദ് വട്ടപ്പറമ്പ് സ്വാഗതവും കെ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഇടശ്ശേരിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരമായ പൂതപ്പാട്ട് സംഗീത നാടകവും , മ്യൂസിക്കല്‍ വൈബ് സംഗീത നിശയും അരങ്ങേറി.





