എ ആര്‍ നഗറില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

തിരൂരങ്ങാടി: യുവാവിനെ മാഹി മദ്യവുമായി പിടികൂടി. ഏ ആര്‍ നഗര്‍ യാറത്തും പടി അങ്ങാടിയിലെ പാലമഠത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒറീസ സ്വദേശിയായ ദീപക് സമരാത്ത്(35) ആണ് പിടിയിലായത്. ഇയാളില്‍ നിനന് 3.615 ലിറ്റര്‍ മാഹിമദ്യമാണ് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പ്രവന്റീവ് ഓഫീസര്‍മാരായ ബിജു, പ്രജോഷ്, സൂരജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിഷ,പ്രദീപ്കുമാര്‍, യൂസഫ്, സമേഷ് എന്നിവരാണ് പ്രതിയെ പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top