Section

malabari-logo-mobile

ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്ന ആവിശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്

HIGHLIGHTS : തിരൂരങ്ങാടി; ഇന്‍കംടാക്‌സ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയ ഏആര്‍ നഗര്‍ സര്‍വ്വീസ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവിശ്യവുമായി സ...

തിരൂരങ്ങാടി; ഇന്‍കംടാക്‌സ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയ ഏആര്‍ നഗര്‍ സര്‍വ്വീസ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവിശ്യവുമായി സിപിഎം. സിപിഐഎം ഏആര്‍ നഗര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ജിലാ സക്രട്ടറിയേറ്റ് അംഗം വേലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു.
ബാങ്കിലെ ക്രമക്കേട് അന്വേഷിക്കുക, കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭരണ സമിതി പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

ബാങ്കിലെ അനധികൃത അകൗണ്ടുകളില്‍ നിക്ഷേപങ്ങളെ കുറിച്ച് ഇന്‍കംടാക്‌സ് അന്വേഷണം നടത്തിവരികയാണ്. ബാങ്കിന്റെ മുന്‍സക്രട്ടറി ഹരികുമാര്‍ റിട്ടയര്‍ ആയതിന് ശേഷം ഇവിടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി കടകംപള്ളി സഹകരണമന്ത്രിയായിരുന്ന കാലത്ത് നിയമിച്ചത് ഏറെ വിവാദമായിരുന്നു.

sameeksha-malabarinews

സഹകരണ വകുപ്പ് ഈ നിയമനത്തിനെതിരെ ശക്തമായി നിലകൊണ്ടിട്ടും മുസ്ലീംലീഗ് ഭരിക്കുന്ന ഈ ബാങ്കില്‍ ഇത്തരമൊരു നിയമനം നടത്തുന്നതിന് മന്ത്രിയുടെ ഓഫീസ് അനുകൂല നിലപാട് സ്വീകരിച്ചത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടു കൂടിയാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പിന്നീട് പ്രാദേശിക സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നിയമനം മന്ത്രി ഓഫീസ് പിന്നീട് റദ്ദാക്കി.സിപിഎം ജില്ലാ സക്രട്ടറി ഇഎന്‍ മോഹന്‍ദാസിന്റെ അടുത്ത ബന്ധുവാണ് ഹരികുമാര്‍. ഇവരുടെ ബന്ധുക്കള്‍ക്ക് നിരവധി നിക്ഷേപങ്ങള്‍ ഈ ബാങ്കിലുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബാങ്കില്‍ പരിശോധനക്കെത്തിയ ബാങ്കിന്റെ കണ്‍കറന്റ് ഓഡിറ്ററും, സഹകരണ വകുപ്പിലെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുമായ വനിതാ ഉദ്യോഗസ്ഥയെ ഭീഷണപ്പെടുത്തുകയും കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ചു എന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണതലത്തില്‍ ഇയാള്‍ക്കുള്ള ഉന്നത സ്വാധീനം മൂലം ഇതുവരെ അറസ്റ്റ് പോലും ഉണ്ടായില്ല എന്നാണ് ആക്ഷേപം. സഹകരണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ ബാങ്കിന്റെ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുമ്പോള്‍ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഹരികുമാറിന് വേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു എന്ന ആക്ഷേപവും നിലവിലുണ്ട്.

നേരത്തേയും സിപിഐഎം പ്രാദേശിക നേതൃത്വം ഈ ബാങ്കിന്റെ ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് നടന്ന ധര്‍ണ്ണയില്‍ സിപിഎം ജില്ലാകമ്മറ്റിയംഗമായ വി പി .സോമസുന്ദരന്‍, ഏരിയാ സക്രട്ടറി ടി ‘പ്രഭാകരന്‍, നരേന്ദ്രദേവ്.എം.കൃഷ്ണന്‍ മാസ്റ്റര്‍, പി, പ്രിന്‍സ് കുമാര്‍.പി.പരമേശ്വരന്‍.സംസാരിച്ചു.
ഇ.വാസു സ്വാഗതവും, സി പി സലീം നന്ദിയും പറഞ്ഞു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!