HIGHLIGHTS : 27 years have passed since the separation of AV Mohammad, who was notable in the minds of the people through his Mappila songs.എ വി മുഹമ്മദിന്റെ വേ...
സ്വന്തം ലേഖകന്‍
തിരൂരങ്ങാടി: മാപ്പിളപ്പാട്ടുകളിലൂടെ ജനമനസുകളില്‍ ശ്രദ്ധേയനായ എ വി മുഹമ്മദിന്റെ വേര്‍പാടിന് 27 വര്‍ഷം പൂര്‍ത്തിയാകുന്നു. എ വി മുഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍ ഒരു കാലഘട്ടത്തിന്റെ ഹിറ്റുകളായിരുന്നു. എ വി പാടിയ ‘പരന്‍വിധി ചുമ്മാവിട്ട് ചൊങ്കില്‍ നടക്കുന്ന ശുജഅത്ത്…… മനുഷ്യാ നീ മറന്നിടുന്നോ…’ തുടങ്ങിയവ എ വി മുഹമ്മദിന്റെ പാട്ടുകളില്‍ ചിലതു മാത്രമാണ്. കല്യാണ പാര്‍ട്ടികളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കവലകള്‍ തോറുമുള്ള പ്രചരണ ഗാനങ്ങളിലും പാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കെ ടി മുഹമ്മദ് , കെ ടി മൊയ്ദീന്‍ എന്ന സഹോദര പാട്ടെഴുത്തുകാര്‍ വഴി ബാബുരാജുമായി പരിചയപ്പെടുന്നത്. അത് മാപ്പിള മലയാളത്തിന്റെ ത്രിമൂര്‍ത്തി കൂട്ടുകെട്ടായി പരിണമിക്കുകയും ചെയ്തു.
കെ ടി മുഹമ്മദിന്റെ ‘മണീദീപമേ മക്കീ” എന്ന ഗാനം ആദ്യം പാടിയതും റികാര്‍ഡ് ചെയ്തതും ബാബു രാജ് ആയിരുന്നു. ശേഷം ഈ ഗാനമടക്കം ബാബുരാജിന്റെ സംഗീതത്തില്‍ എ വി പാടിയിട്ടുള്ള 60 ല്‍ പരം ഗാനങ്ങളില്‍ ഒട്ടുമിക്കതും കെ ടി മുഹമ്മദ് , കെ ടി മൊയ്ദീന്‍ സഹോദരന്മാരുടെ മികച്ച രചനകളായിരുന്നു. 1979ബല്‍ എ വി മുഹമ്മദ് & പള്ളിക്കല്‍ മൊയ്ദീന്‍ ടീം മദിരാശി ടെലിവിഷനില്‍ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചത് ഏറെ കൗതുകവും പ്രശസ്തവുമായിരുന്നു.
ജീവിതം സംഗീത വഴിയിലൂടെ സമര്‍പ്പിച്ച എ വി ക്ക് കേരള സംഗീത നാടക അക്കാദമി 1984ബല്‍ നല്‍കിയ ആദരവ് കൂടാതെ എടുത്ത് പറയത്തക്ക ആദരവുകളോ അംഗീകാരങ്ങളോ ലഭിച്ചിട്ടില്ല. ഈ ഗായകന് സമൂഹം തിരിച്ചു നല്‍കിയത് അവഗണന മാത്രം. എ വി യുടെ വേര്‍പാടിന് 27 വര്‍ഷം പൂര്‍ത്തിയായെങ്കിലും എ വി യുടെ പേരില്‍ ഒരു സ്മാരകം പോലും നിര്‍മിക്കപ്പെട്ടിട്ടില്ല. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായിരുന്ന അഴുവളപ്പില്‍ കുഞ്ഞിമൊയ്തീന്റെയും മമ്മാത്തുവിന്റെയും മകനായി ജനിച്ച എ വി മുഹമ്മദ് പിന്നീട് എ വി.എന്ന രണ്ടക്ഷരത്തിലാണ് അറിയപ്പെട്ടത്.1994 ല്‍ ബലിപെരുന്നാളിന്റെ തലേദിവസമാണ് എ വി വിടപറഞ്ഞത്.
