താനൂരില്‍ വയോധികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ലോറി ഡ്രൈവറെ പിടികൂടി

The lorry driver who tried to rape an elderly woman was arrested in Tanur താനൂരില്‍ വയോധികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ലോറി ഡ്രൈവറെ പിടികൂടി

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •  

താനൂര്‍: പുലര്‍ച്ചെ റോഡരികില്‍ നിന്നിരുന്ന 60 വയസ്സ് പ്രായമുള്ള വയോധികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ലോറിഡ്രൈവറെ താനൂര്‍ പോലീസ് പിടികൂടി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ജോമോനെയാണ് (36) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലൂടെ ലോറിയുമായി പോകുമ്പോള്‍ പുലര്‍ച്ചെ അഞ്ചര മണിയോടെ റോഡ് സൈഡില്‍ നിന്നിരുന്ന വയോധികയെ കണ്ടതും ലോറി നിര്‍ത്തി ലൈംഗികമായ ഉദ്ദേശത്തോടെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും വയോധിക ബഹളം വച്ചതിനാലും എതിര്‍ത്തതിനാലുമാണ് ലോറി ഡ്രൈവര്‍ പിന്തിരിഞ്ഞു പോയതെന്നും പോലീസ് വ്യക്തമാക്കി.

സിസിടിവിയില്‍ പതിഞ്ഞ ഒരു ചെറിയ തുമ്പ് മുതലാക്കി ഇരുന്നൂറോളം ലോറികളെയും സംസ്ഥാനത്തെ പ്രമുഖ സിമന്റ് വ്യാപാര സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. എറണാകുളം മുതല്‍ കോഴിക്കോട് കുന്നമംഗലം വരെയുള്ള സിസിടിവികളും പരിശോധിച്ചതിനെ തുടര്‍ന്നാണ് പോലീസിന് പ്രതിയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചത്.

താനൂര്‍ സി.ഐ പി പ്രമോദ്, എസ്.ഐ നവീന്‍ ഷാജ്, എഎസ്‌ഐ പ്രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍, വിമോഷ്, പ്രിയങ്ക, മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വളരെ ചെറിയ സമയത്തിനകം 150ഓളം സിസിടിവി ക്യാമറകളും, ഇരുന്നൂറോളം ലോറികളും പരിശോധന നടത്തി സന്ദര്‍ഭോചിതമായ പ്രവൃത്തിയിലൂടെ പ്രതിയെ പിടിച്ച താനൂര്‍ പോലീസ് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങി.

Share news
 • 7
 •  
 •  
 •  
 •  
 •  
 • 7
 •  
 •  
 •  
 •  
 •