കണ്ണൂരില്‍ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം, ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച് ജീജിത്ത് ഓടിച്ച ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന മെമു ട്രെയിന്‍ ഇടിച്ചത്.

അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്റെ അടിയിലേക്കാണ് വീണതെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ജനക്കൂട്ടം ആക്രമിക്കുമെന്ന് കരുതിയാണ് ഡ്രൈവര്‍ ജീജിത്ത് ഓടിയത്. ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മുനീര്‍ ആശുപത്രിയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top