പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് 46 വര്‍ഷം തടവ്

പെരിന്തല്‍മണ്ണ: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് 46 വര്‍ഷം കഠിന തടവും 2.55 ലക്ഷം രൂപ പിഴയും ശിക്ഷ. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശേരി വീട്ടില്‍ ഷമീമി (31)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും എട്ട് മാസവും അധിക തടവും വിധിച്ചു. പിഴ അടച്ചാല്‍ അതിജീവിതയ്ക്ക് തുക നല്‍കണം.

പെരിന്തല്‍മണ്ണ – മലപ്പുറം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി പെണ്‍കുട്ടിയെ 2020 മാര്‍ച്ചില്‍ അങ്ങാടിപ്പുറത്തുനിന്ന് മലപ്പുറത്തെ ക്വാര്‍ട്ടേ ഴ്‌സില്‍ 1 എത്തിച്ച് എത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. രണ്ട് പോക്‌സോ വകുപ്പുകളിലായി 41 വര്‍ഷം തടവും 1,80,000 രൂപ പിഴയും ഐപിസി വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ കേസുണ്ട്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജാമ്യത്തി ലിറങ്ങി ഒളിവില്‍പോയ പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ പെരിന്തല്‍മണ്ണ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചാണ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടറായിരുന്ന രമാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ് പെക്ടര്‍ സജിന്‍ ശശിയാണ് കുറ്റപ ത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വര ത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top