മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാര്‍ ചുമതലയേറ്റു

HIGHLIGHTS : A Pradeep Kumar takes charge as the Chief Minister's Private Secretary

cite

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാര്‍ ചുമതലയേറ്റു. രാവിലെ 10 മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനകീയമാക്കുക എന്നാല്‍ ലക്ഷ്യത്തോടെയാണ് പ്രദീപ്കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

മൂന്ന് തവണ എംഎല്‍എയായിരുന്ന എ പ്രദീപ് കുമാര്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!