കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു

HIGHLIGHTS : A portion of a ward at Kottayam Medical College collapsed.

കോട്ടയം:കോട്ടയം മെഡിക്കല്‍ കോളജിലെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പരിക്കേറ്റവര്‍ക്ക് നിസാര പരിക്കാണെന്നാണ് വിവരം. പൊലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!