HIGHLIGHTS : A woman died in an accident in which a part of a building collapsed at Kottayam Medical College.
കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മകളുടെ ചികിത്സയ്ക്കായി ഇവിടെ എത്തിയതായിരുന്നു ഇവര്‍. ശുചിമുറി ഉപയോഗിക്കാനായി പോയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു