തിരൂരങ്ങാടി: ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.വേങ്ങര ഊരകം കൊടലകുണ്ട് സ്വദേശി വി കെ കുഞ്ഞാലന്‍ ഹാജിയുടെ മകന്‍ വള്ളിക്കാടന്‍ അബ്ദു റസാഖ് മുസ്ലിയാര്‍ ആണ് മരിച്ചത്.
ദേശീയപാത വെളിമുക്ക് പാലക്കിലാണ് അപകടം സംഭവിച്ചത്. ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിനും ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ചുള്ളിപ്പാറ സ്വദേശി നാസിഫിന് പരിക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




