ഒമ്പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി; നാല് മരണം; പിതാവിനെതിരെ നരഹത്യക്ക് കേസെടുത്തു

തെലങ്കാനയിലെ കരിംനഗറില്‍ ഒമ്പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു.
മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.

തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കുടിലുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ ഒമ്പതാം ക്ലാസുകാരന്‍ ഓടി രക്ഷപ്പെടുകായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിയെയും പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റു ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Share news
error: Content is protected !!
Scroll to Top