നിർത്തിയിട്ട ലോറി മുന്നോട്ട് നീങ്ങി; നിരവധി വാഹനങ്ങൾ തകർന്നു; മൂന്നു പേർക്ക് നിസ്സാര പരിക്ക്

മലപ്പുറം :കോട്ടക്കൽ ഒതുക്കുങ്ങൽ മാണൂർ മീൻ മാർക്കറ്റിനു സമീപം നിർത്തിയിട്ട ലോറി തനിയെ ഉരുണ്ട് നീങ്ങി മാർക്കറ്റിനു സമീപം നിർത്തിയിട്ട നിരവധി വാഹനങ്ങൾ തകർന്നു. മൂന്നു പേർക്ക് നിസ്സാര പരിക്ക്.

അപകടത്തിൽ നാല് ബൈക്കിനും ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി 7മണിയോടെ ആണ് അപകടം.

പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top