തിരൂര്‍:പുല്ലൂരില്‍ വയനാട് സ്വദേശിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി വയനാട് മേപ്പാടി വടുവച്ചാല്‍ സ്വദേശി സമീറലി(40)നെ
യാണ് പുല്ലൂരിലെ വാടക കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരൂരിലെ കോഴി മൊത്തവിതരണസ്ഥാപനത്തിലെ ജീവനക്കാരനാണ് .ഒരു മാസം മുമ്പാണ് ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ബുധനാഴ്ച രാത്രി കോഴി ലോഡുമായി എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ താമസസ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വാതില്‍ പുറത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ഇ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി ഇ ബാലകൃഷ്ണന്‍ പറഞ്ഞു.


