HIGHLIGHTS : PG Ayurveda: Online option registration facility made available
2024-25 – ലെ പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2024-25 ലെ പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഒക്ടോബർ 28 ന് വൈകിട്ട് 5 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം.
നിലവിൽ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയവർക്ക് പിഴ കൂടാതെ ടി.സി വാങ്ങാനുള്ള അവസാന തീയതി ഒക്ടോബർ 28 ഉച്ചയ്ക്ക് 1 മണി വരെയാണ്. അതിനു ശേക്ഷം ടി.സി വാങ്ങുന്നവരെ മൂന്നാംഘട്ട അലോട്ട്‌മെന്റിലോ തുടർന്നുള്ള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്കളിലോ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.