പൊന്നാനി: നിര്‍ത്തിയിട്ട ടോറസിന് പിറകില്‍ കാറിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ വേങ്ങര സ്വദേശി ഷറഫ്രാസ്(25) നാണ് പരിക്കേറ്റത്.
ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോട് മെഡിസിറ്റി ആശുപത്രിക്ക് സമീപം പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ്സ് ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റയാളെ പരസ്പരം ജി.സി.സി ആംബുലന്‍സ് പ്രവര്‍ത്തകര്‍ വെളിയംകോട് മെഡിസിറ്റി ആശുപത്രിയിലും തുടന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




