Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

HIGHLIGHTS : A native of Parappanangadi has been arrested in a case of harassing a minor girl

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശിയായ ഹരിദാസ (40)നെയാണ് പരപ്പനങ്ങാടി പോലീസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോണ്‍ മുഖാന്തിരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായ യുവതിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി അഡി.എസ് ഐ ബാബുരാജ്, എ എസ് ഐ ജയദേവന്‍, പോലീസുകാരായ ബിജേഷ്, അനില്‍, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!