കേന്ദ്ര നൈപുണ്യ സംരംഭക വികസന മന്ത്രാലയത്തിന്റെ ആദരം ഏറ്റുവാങ്ങി മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ പഠിതാക്കളില്‍ നിന്നുള്ള 10 പേരെ രാജ്യവ്യാപകമായി ആദരിച്ചതില്‍ ഒരാളാണ് എളങ്കൂര്‍ സ്വദേശി മുജീബ് റഹ്‌മാന്‍. ദക്ഷിണേന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും മുജീബ് റഹ്‌മാനാണ്.
ജെ.എസ്.എസിന്റെ വണ്ടൂര്‍ പഠനകേന്ദ്രത്തില്‍ പ്ലബിങ് പഠിതാവായ മുജീബ് റഹ്‌മാന് ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കി.
ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ 15 കൊല്ലം പൂര്‍ത്തീകരിച്ച സമയത്ത് പുരസ്‌കാര നേട്ടം അഭിമാനകരമാണെന്ന് ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു. കൂടുതല്‍ സംരംഭകരെ വാര്‍ത്തെടുക്കാനുള്ള സംവിധാനം ജെ.എസ്.എസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




