ടിവിഎസ് 2.43 ലക്ഷം രൂപയ്ക്ക് അപ്പാച്ചെ RTR 310 പുറത്തിറക്കി

ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ജനപ്രിയ ബൈക്കിന്റെ നേക്കഡ് പതിപ്പായ അപ്പാച്ചെ RTR 310 ബുധനാഴ്ച 2.43 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആകാംക്ഷയോടെ കാത്തിരിക്കുന്ന അപ്പാച്ചെ RTR 310-ന്റെ മുന്‍കൂര്‍ ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ടിവി മോട്ടോഴ്സിന്റെ യൂട്യൂബില്‍ ബൈക്കിന്റെ വിശദാംശങ്ങള്‍ കാണിക്കുന്ന ഒരു ടീസര്‍ പോസ്റ്റ് ചെയ്തിരുന്നു. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പ്, ഫ്‌ലാറ്റ് ഹാന്‍ഡില്‍ബാര്‍, ഇന്ധന ടാങ്കില്‍ അത്യാധുനിക മസ്‌കുലര്‍ ഡിസൈന്‍ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310, ബിഡബ്ല്യുഎം ജി 310 ആര്‍, ജി 310 ജിഎസ്, ജി 310 ആര്‍ആര്‍ എന്നിവയ്ക്ക് സമാനമായ ലിക്വിഡ് കൂള്‍ഡ് 312 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ അപ്പാച്ചെ RTR 310 ന് കരുത്ത് പകരുന്നത്. 34 എച്ച്പി പവറും 27.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് കഴിയും. 6-സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു.

പുതിയ അപ്പാച്ചെ RTR 310 രണ്ട് കളര്‍ ഓപ്ഷനുകളിലായി,മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും. ക്വിക്ക്ഷിഫ്റ്റര്‍ ഇല്ലാത്ത ആഴ്‌സണല്‍ ബ്ലാക്ക് (വില 2.43 ലക്ഷം), ആഴ്‌സനല്‍ ബ്ലാക്ക് (വില 2.58 ലക്ഷം), ഫ്യൂരി യെല്ലോ (2.64 ലക്ഷം രൂപ).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top