Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു;25,000രൂപ പിഴ അമ്മയ്ക്ക്

HIGHLIGHTS : A minor child drove a scooter; the mother was fined Rs 25,000

തൃശൂര്‍: പ്രായപൂര്‍ത്തിയാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതില്‍ അമ്മയ്ക്ക് പിഴ. അമ്മ വാഹനത്തിന്റെ ഉടമയായതിനാല്‍ 25000 രൂപ ഇവര്‍ക്ക് പിഴ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 5 ദിവസം തടവ് ശിക്ഷ അനുഭവിക്കണം.

തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മഞ്ജിത്തിന്റേതാണ് വിധി. മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

sameeksha-malabarinews

സ്‌കൂട്ടര്‍ ഓടിച്ച കുട്ടിമാത്രമാണ് ഹെല്‍മെറ്റ് വെച്ചിരുന്നത്. അപകടകരമായ വിധത്തില്‍ അമിത വേഗത്തിലാണ് കുട്ടി സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മൂന്ന് പേരുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പെടുകയായിരുന്നു.

അമിതവേഗതയും കുട്ടികളുടെ പ്രായവും കണക്കാക്കി വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയായിരുന്നു. പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന അച്ഛനെ കോടതി ഒഴിവാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!