മദ്യപിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: ആര്യനാട് പുനലാല്‍ ചക്കിപ്പാറയില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് മരിച്ചത്.

രാവിലെ 8 മണിയോടെയാണ് സംഭവം. സഹോദരനുമായി വഴക്കിട്ട് മദ്യലഹരിയിലായിരുന്ന സ്റ്റാന്‍ലി ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ കയറുകയായിരുന്നു.

ഉടന്‍ തന്നെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top