കൊല്ലം: ഓടിക്കൊണ്ടിരുന്ന മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനിന്റെ ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത്.
ട്രെയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്നര മണിക്കൂറോളം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ശേഷമാണ് മലബാര്‍ എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്.
റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




