കട ബാധ്യതയെ തുടര്‍ന്ന് പളനിയില്‍ മലയാളി ദമ്പതികള്‍ ജീവനൊടുക്കി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയെന്നാണ് നിഗമനം.
സുകുമാരനും സത്യഭാമയും ഇന്നലെ പുലര്‍ച്ചെയാണ് പളനിക്ക് പോയത്. വാട്‌സാപ്പില്‍ ബന്ധുക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് ഇവര്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം പളനിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
പാലക്കാട് ആലത്തൂരില്‍ വീടിനടുത്ത് ചെറിയ പലചരക്ക് കട നടത്തുന്നവരാണ് ഇരുവരും. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.




