Section

malabari-logo-mobile

ഒത്തിരി ചിരിയും ഇത്തിരി കാര്യവും; പ്രായഭേദമെന്യേ ജനപ്രിയമായി ‘മദനോത്സവം’

HIGHLIGHTS : A lot of laughter and a lot of talk; 'Madanatsavam' popular among all age groups

ഒരാളുടെ തലവര മാറുന്നതെപ്പോഴാണെന്ന് ചിലപ്പോള്‍ ആര്‍ക്കും പറയാന്‍ പറ്റിയില്ലെന്ന് വരും. ചുറ്റുപാടുമുള്ള ലോകം തന്നെയായിരിക്കും അയാളുടെ ജീവിതത്തെ ചിലപ്പോള്‍ പുതുക്കി പണിയുന്നത്. മദനന്റെ ജീവിതത്തെ അടിമുടി മാറ്റാനായി വരുന്നൊരു അവസരവും ആ അവസരത്തിനായി അയാള്‍ കടന്നുപോയ ക്ലേശങ്ങളും അതിനിടയിലെ നൂലാമാലകളും ഒക്കെയാണ് ചിരിയുത്സവമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം പറഞ്ഞുവെച്ചിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം ജനിപ്പിക്കുന്ന രണ്ട് പേരുകള്‍, മദനന്‍ മഞ്ഞക്കാരനും മദനന്‍ മല്ലക്കരയും. ഈ രണ്ട് മദനന്മാരും അവര്‍ക്കിടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമൊക്കെയാണ് ചുരുക്കി പറഞ്ഞാല്‍ മദനോത്സവം എന്ന ചിത്രം. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.

sameeksha-malabarinews

അടുത്തിടെ ഗൗരവമുള്ള നിരവധി വേഷങ്ങള്‍ ചെയ്ത സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷകര്‍ ഏറെ നാളായി കാണാന്‍ ആഗ്രഹിച്ച കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കാനുള്ള പ്രധാന കാരണമായി തോന്നുന്നത്. ഒപ്പം ബാബു ആന്റണിയെ ഇതുവരെ കാണാത്തൊരു കഥാപാത്രമാക്കി അവതരിപ്പിച്ചിരിക്കുന്നതും സിനിമയിലെ പുതുമയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്.

കാസര്‍ഗോഡിന്റെ ഭൂമികയിലാണ് മദോത്സവത്തിന്റെ കഥ നടക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ കരിയറിലെ തന്നെ ശ്രദ്ധേയ കഥാപാത്രമാണ് ചിത്രത്തിലെ മദനന്‍. കളിയും ചിരിയും നിഷ്‌കളങ്ക ഭാവങ്ങളും അല്ലറ ചില്ലറ അബദ്ധങ്ങളുമൊക്കെയായി പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന കഥാപാത്രമാണ് മദനന്‍. പ്രണയവും പ്രതിസന്ധികളും നിസ്സഹായതയും അതിജീവിതവുമൊക്കെയായി പ്രേക്ഷകര്‍ക്ക് വളരെ പരിചിതനായൊരാളായി മാറുന്നുമുണ്ട് മദനന്‍.

മദനന്റെ അമ്മായി, ഭാര്യ ആലീസ്, മകള്‍, ചിണ്ടെളേപ്പന്‍, ക്വട്ടേഷന്‍കാരായ നമ്പൂതിരി സഹോദരന്മാര്‍, മദനന്‍ മഞ്ഞക്കാരന്‍, പോരാളി ബിനു തങ്കച്ചന്‍ തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ചിരിയും ചിന്തയും സമ്മാനിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് മദനോത്സവത്തിനും രചന നിര്‍വഹിച്ചിരിക്കുന്നത്. ഇ. സന്തോഷ് കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് മദനോത്സത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

നവാഗതനായ സുധീഷ് ഗോപിനാഥാണ് നര്‍മ്മത്തില്‍ ചാലിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാമ അരുണ്‍, ബാബു ആന്റണി, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴീക്കോടന്‍, ജോവല്‍ സിദ്ധിഖ്, സുമേഷ് ചന്ദ്രന്‍, സ്വാതി ദാസ് പ്രഭു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും ചിത്രത്തിലുണ്ട്. തീര്‍ച്ചയായും ഈ അവധിക്കാലത്ത് ചിരിച്ചുല്ലസിച്ച് കുടുംബസമേതം കാണാനാകുന്നൊരു രസികന്‍ സിനിമയാണ് മദനോത്സവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!