
കണ്ണില്‍ നിന്ന് നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറഞ്ഞെടുത്തു. തെയ്യാല സ്വദേശിനി 45കാരിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. കണ്ണില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെമ്മാട് ഇറാന്‍സ് കണ്ണാശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ണിലെ വിര ശ്രദ്ധയില്‍പ്പെടുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടര്‍ ഷിജു
ചീരാന്‍ ശസത്രക്രിയക്ക് നേത്യത്വം നല്‍കി. മന്തുരോഗം പരത്തുന്ന കൊതുകിലൂടെയാണ് ഫൈലേറിയ എന്ന നാമത്തിലുള്ള ഈ വിര മനുഷ്യരില്‍ എത്തുന്നത്. രോഗി സുഖം പ്രാപിച്ച് വരുന്നതായും ഡോകടര്‍മാര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



