മിനി ഊട്ടിയില്‍ തീപിടിത്തം. വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗ്ലാസ് ബ്രിഡ്ജിന് സമീപമുണ്ടായ അഗ്‌നിബാധയില്‍ നാല് ഏക്കറോളം വരുന്ന പറമ്പിലെ മരങ്ങള്‍ കത്തിനശിച്ചു.
വ്യാഴം രാത്രി എട്ടോടെയാണ് തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. പിന്നീട് പറമ്പിലെ തെങ്ങിന്‍ തൈകള്‍, റബര്‍ തൈകള്‍ എന്നിവയ്ക്ക് തീപിടിച്ചു.
മലപ്പുറം യൂണിറ്റില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി. രണ്ട് യൂണിറ്റുകളും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് തിയണച്ചു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ സിയാദിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ എന്‍ ജംഷാദ്, മുഹമ്മദ് ഷഫീക്, കെ സി മുഹമ്മദ് ഹാരിസ്, എസ് പ്രദീപ്, അഫ്‌സല്‍, ഫയര്‍ ഡ്രൈവര്‍ വി പി നിഷാദ്, അഭിലാഷ്, ഹോം ഗാര്‍ഡ് വി ബൈജു, സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ അജ്മല്‍ തൗഫീ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



