തിരൂരങ്ങാടി : മരണവീട്ടില്‍ നിന്നും തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. പാക്കടപ്പുറായ കുമൈനി ബസാര്‍ വലിയ പറമ്പന്‍ അഷ്‌റഫിന്റെ ഭാര്യ കള്ളിയത്ത് മറിയമ്മു (52) ആണ് മരിച്ചത്. പൂക്കി പറമ്പിലെ മരണവീട്ടില്‍ പോയി സഹോദരപുത്രനോടപ്പം ബൈക്കില്‍
പാക്കട പുറായിലേക്ക് വരുന്നതിനിടെ കക്കാട് വെച്ച് ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടം. മറിയുമ്മയെ ഉടന്‍ തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാക്കടപ്പുറായ ജുമാ മസ്ജിദില്‍ നടക്കും. മക്കള്‍ : ലബീബ, നബീല, ലുത്ഫ് നാസീം. മരുമകന്‍ : നിസാം (പാലച്ചിറമാട് ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



